Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Airport

എ​ബോ​ള ജാ​ഗ്ര​ത; കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി

കൊ​ച്ചി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എ​ബോ​ള വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. സി​യാ​ൽ, എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ത്യേ​ക സ​ർ​വൈ​ല​ൻ​സ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ർ​മ​ൽ സ്ക്രീ​നിം​ഗ്, വി​ഷ്വ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ എ​ന്നി​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ക​ഴി​ഞ്ഞ 21 ദി​വ​സ​ത്തെ യാ​ത്രാ ച​രി​ത്ര​വും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ഉ​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ എ​ബോ​ള വൈ​റ​സ് രോ​ഗം അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്താ​ള​ത്തി​ൽ ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

Kerala

കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന് മോ​ക്ഡ്രി​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന് മോ​​​​ക്ഡ്രി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു​​​മു​​​​ത​​​​ൽ വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പൂ​​​​ർ​​​​ണ​​​തോ​​​​തി​​​​ലു​​​​ള്ള മോ​​​​ക്ഡ്രി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മോ​​​​ക്ഡ്രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഗ​​​​താ​​​​ഗ​​​​തം വ​​​​ഴി​​​തി​​​​രി​​​​ച്ചു​ വി​​​​ടേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്ന് സി​​​​യാ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​ർ അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് യാ​​​​ത്ര ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കൊച്ചി വിമാനത്താവളത്തിൽ 400 ഗ്രാം സ്വർണം പിടികൂടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്നാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 400 ഗ്രാം ​​​സ്വ​​​ർ​​​ണം നെ​​​ടു​​​മ്പാ​​​ശേ​​​രി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. പി​​​ടി​​​കൂ​​​ടി​​​യ സ്വ​​​ർ​​​ണ​​​ത്തി​​​ന് 53,45,736 രൂ​​​പ വി​​​ല വ​​​രും.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ൽനി​​​ന്നാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു​​​പേ​​​രും നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

200 ഗ്രാം ​​​തൂ​​​ക്ക​​​മു​​​ള്ള ഓ​​​രോ സ്വ​​​ർ​​​ണ​​​മാ​​​ല​​​ക​​​ൾ ഇ​​​വ​​​ർ ല​​​ഗേ​​​ജി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

Kerala

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സി​ഗ​ര​റ്റും ഐ ​ഫോ​ണും പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​ദേ​​ശ​​ത്തു​​നി​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​മി​​ച്ച സി​​​ഗ​​​ര​​​റ്റ്, ഐ ​​​ഫോ​​​ൺ, സ്വ​​​ർ​​​ണം​ എ​​​ന്നി​​​വ കൊ​​​ച്ചി രാ​​​ജ്യാ​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടി. ര​​​ണ്ട് യാ​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്നാ​​​യി പി​​ടി​​ച്ചെ​​ടു​​ത്ത സാ​​മ​​ഗ്രി​​ക​​ൾ​​ക്ക് 25.44 ല​​​ക്ഷം രൂ​​​പ വി​​​ല വ​​രും.

ഇ​​​ന്ന​​​ലെ എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ അ​​ബു​​​ദാ​​​ബി​​​യി​​​ൽ നി​​​ന്നെ​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഫ​​​സ​​​ൽ റ​​​ഹ്മാ​​​ൻ, നാ​​​സ​​​ർ​ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നാ​​​ണ് ക​​​സ്റ്റം​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സി​​​ഗ​​​ര​​​റ്റും​ മ​​​റ്റും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​രു​​​വ​​​രും​ ബാ​​​ഗേ​​​ജി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് സി​​​ഗ​​​ര​​​റ്റും ഐ ​​​ഫോ​​​ണു​​​ക​​​ളു​​​മൊ​​ക്കെ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഫ​​​സ​​​ർ റ​​​ഹ്മാ​​​ന്‍റെ പ​​​ക്ക​​​ൽ സി​​​ഗ​​​ര​​​റ്റി​​​നോ​​​ടൊ​​​പ്പം 13 ഐ ​​​ഫോ​​​ണു​​​ക​​​ളും ര​​​ണ്ട് സ്വ​​​ർ​​​ണ​​നാ​​ണ​​യ​​ങ്ങ​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

നാ​​​സ​​​റി​​​ന്‍റെ പ​​​ക്ക​​​ൽ സി​​​ഗ​​​ര​​​റ്റ് കൂ​​​ടാ​​​തെ ആ​​​റ് ഐ ​​​ഫോ​​​ണു​​​ക​​ളാ​​ണു​​ണ്ടാ​​​യി​​​രു​​​ന്ന​​ത്.

Latest News

Corehub Up